കോഴിക്കോട് : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വടകരയിൽ നിന്നും വളയത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ സൈഡ് നൽകിയപ്പോഴാണ് ബസ് അപകടത്തിൽ പെട്ടത്.
റോഡിൻ്റെ സൈഡിലുള്ള മരത്തിൽ തട്ടി ബസ് നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.