ഇടുക്കി : കട്ടപ്പന പുതിയ പുതിയസ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട ഇടിച്ചു കയറി. ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം ഉണ്ടായത്.
കസേരയിൽ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് സ്വകാര്യ ബസ് ഇടിച്ചു കയറിയത്. അപകടത്തിൽ മൂന്ന് പേര്‍ ബസ്സിനിടയിൽപ്പെട്ടു. സമീപത്തുണ്ടായിരുന്ന പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മുമ്പും സമാനരീതിയിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ടെർമിനലിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവമുണ്ടായിട്ടുണ്ട്.