കോട്ടയം : സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം നേതാവുമായ സ്റ്റീഫൻ ജോർജിന് പരിക്ക്. കടുത്തുരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിർത്തി റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാറുമായി ബസ് 200 മീറ്ററോളം മുന്നോട്ടുപോയി. സംഭവത്തിനുശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.