കോഴിക്കോട് : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതര പരുക്ക്. കൈവേലി കുമ്പളചോല സ്വദേശിനി നളിനിക്കാണ് പരുക്കേറ്റത്. തലശ്ശേരി ഭാഗത്ത് നിന്നും വടകരയിലേക്ക് പോകുകയായിരുന്ന ജനപുഷ്പം ബസാണ് അപകടം ഉണ്ടാക്കിയത്.
ഇടിയുടെ ആഘാതത്തിൽ നളിനി ബസിനടിയിലേക്കും ഭർത്താവ് ബാബു റോഡിൻ്റെ മറുഭാഗത്തേക്കും തെറിച്ച് വീണു. നളിനിയുടെ കൈയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയുണ്ടായി. ഗുരുതരമായി പരുക്കേറ്റ നളിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി പ്രവേശിപ്പിച്ചു.അപകടത്തിൽ ബൈക്ക് ഓടിച്ച ഭർത്താവ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു.