എറണാകുളം : ആലുവ ബസ് സ്റ്റാൻഡിൽ അഞ്ച് ഗ്രാം കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. ആലുവ – പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന വി.ടി. എന്ന ബസിലെ ഡ്രൈവർ എടത്തല സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടികൂടിയത്.
സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും പരിശോധന നടത്തിയത്. പരിശോധനയിൽ എഴുപതോളം നിയമലംഘനങ്ങൾ കണ്ടെത്തി.
ലഹരി ഉപയോഗത്തിനെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് ആലുവ ജോയിന്റ് ആർടിഒ അഫ്സൽ അലിപറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.