
ചേര്‍ത്തല: ചേര്‍ത്തലയില്‍ കഞ്ചാവ് ബീഡി വലിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. മാരാരിക്കുളം സ്വദേശിയായ അലക്‌സാണ് അറസ്റ്റിലായത്. ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്ന് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
അലക്‌സ് സ്ഥിരമായി കഞ്ചാവ് ബീഡി വലിച്ചശേഷമാണ് ബസ് ഓടിക്കുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അലക്‌സ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. എട്ടുഗ്രാം കഞ്ചാവും പ്രതിയുടെ പക്കല്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.