
തൃശൂർ : തൃശൂരിൽ സ്വകാര്യബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ ശനിയാഴ്ച 12- മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ബസ് നിയന്തണം വിട്ട് ഇടതുവശത്തെ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.അപകടത്തിന് പിന്നാലെ ബസിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കമുള്ള ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.