
കോഴിക്കോട്: ദേശീയ പാത 66ല്‍ വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ച് കയറി. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം ഉണ്ടായത്.
കോഴിക്കോട് നിന്ന് കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പാലക്കാടന്‍സ് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസ്സിന്റെ മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പെട്ടെന്നു തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.