
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാതയിൽ പെണ്ണുക്കര കനാൽ ജംഗ്ഷന് സമീപം സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ചു(Bus Collided). അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 21 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
മാവേലിക്കരയിൽ നിന്നു ചെങ്ങന്നൂരിലേക്കു വരികയായിരുന്ന സ്വകാര്യബസും ഇടവഴി കയറി വന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടി ഇടിച്ചത്. സീറ്റിലെ കമ്പിയിൽ ഇടിച്ചാണ് ഭൂരിഭാഗം പേർക്കും പരുക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും കൊല്ലകടവിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.