മലപ്പുറം : കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടിയ സന ബസാണ് കത്തിയത്. ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. പുക ഉയർന്നതോടെ ഇവർ പുറത്തേക്കിറങ്ങി. ഇതോടെയാണ് ആളപായം ഒഴിവായത്. (Private bus caught fire in Malappuram)
ഒരു മണിക്കൂറോളം 3 ഫയർഫോഴ്സ് യൂണിറ്റുകളും പരിസരവാസികളും ചേർന്ന് ശ്രമിച്ചിട്ടാണ് തീകെടുത്താൻ സാധിച്ചത്. തീ പിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ട് ആണെന്നാണ് കരുതുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഉടമയുടെ ആവശ്യം.