Prisoners : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലടി : 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസഫാക്ക് ആലത്തിന് തലയ്ക്ക് പരിക്ക്, ജയിൽ മാറ്റും

നേരത്തെ 5 തവണ ഇയാൾ ജയിലിൽ സംഘർഷം ഉണ്ടാക്കിയിരുന്നു. പ്രതിയെ ജയിൽ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Prisoners : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലടി : 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസഫാക്ക് ആലത്തിന് തലയ്ക്ക് പരിക്ക്, ജയിൽ മാറ്റും
Published on

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ അടിപിടി ഉണ്ടായി. ഇതേത്തുടർന്ന് ആലുവയിൽ അതിഥി തൊഴിലാളികളുടെ 5 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അസഫാക്ക് ആലത്തിന് തലയ്ക്ക് പരിക്കേറ്റു. (Prisoners clash at Viyyur Central Jail)

ഇയാൾ രഹിലാൽ എന്ന സഹതടവുകാരനുമായി സംഘർഷം ഉണ്ടാവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകുകയും തിരികെ കൊണ്ടുവരികയും ചെയ്തു. ഇയാളുടെ തലയിൽ തുന്നലുണ്ട്.

നേരത്തെ 5 തവണ ഇയാൾ ജയിലിൽ സംഘർഷം ഉണ്ടാക്കിയിരുന്നു. പ്രതിയെ ജയിൽ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com