തൃശൂർ : വിയ്യൂർ അതിസുരക്ഷാജയിലിൽ ഉദ്യോഗസ്ഥനെ തടവുകാർ മർദിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അഭിജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തടയാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനും മർദനമേറ്റു.
കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി തമിഴ്നാട് സ്വദേശി അസറുദ്ദീൻ, മാവോയിസ്റ്റ് കേസിലെ പ്രതി മനോജ് എന്നിവരാണ് അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അഭിജിത്തിനെ ആക്രമിച്ചത്.
ഇന്ന് വൈകുന്നേരം 5.30നാണ് സംഭവം നടന്നത്. അഭിജിത്തിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച സഹതടവുകാരനായ റെജി കുമാറിനെയും ഇവർ മർദിച്ചു. പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു.