തിരുവനന്തപുരം : റിമാൻഡ് പ്രതി തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂര മർദ്ദനത്തിനിരയായി. ഗുരുതരാവസ്ഥയിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവിനെയാണ്.(Prisoner beaten in Thiruvananthapuram District Jail)
ശസ്ത്രക്രിയക്ക് ശേഷം വെൻറിലേറ്റർ സഹായത്തിലാണ് ഇയാൾ കഴിയുന്നത്. പത്തനംതിട്ട സ്വദേശിയായ ബിജുവിനെ 13ന് വൈകിട്ടാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആന്തരിക അവയവങ്ങൾക്കുൾപ്പെടെ ക്ഷതം ഉണ്ട്.
സഹപ്രവർത്തകയെ ഉപദ്രവിച്ചു എന്ന പേരിലാണ് ഇയാളെ പോസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജയിലിനകത്തുള്ള ഓടയിൽ അവശനിലയിൽ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മർദ്ദനമേറ്റുവെന്നാണ് ഡോക്ടർമാർ പറയുന്നത്.