പ്രിസം: വാക്ക്ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 26ന്

interview
Published on

ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിൽ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കാൻ 2025 ഓഗസ്റ്റ് 26ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ കളക്‌ട്രേറ്റിലെ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. സബ് എഡിറ്റർ, ഇൻഫർമേഷൻ അസ്സിസ്റ്റന്റ് പാനലുകളിലാണ് തെരഞ്ഞെടുപ്പ്. ജേർണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ബിരുദവും ജേർണലിസം ഡിപ്ലോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റാകാൻ യോഗ്യത. മേൽയോഗ്യതയ്‌ക്കൊപ്പം ഒരു വർഷത്തെ ജേർണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കു സബ് എഡിറ്ററാകാം. അപേക്ഷ, യോഗ്യതാരേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം രാവിലെ 10.00 മണിക്കു ഹാജരാകണം. ഫോൺ: 0481-2562558, 2561030.

Related Stories

No stories found.
Times Kerala
timeskerala.com