
തിരുവനന്തപുരം : ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ടുള്ള ഇ പി ജയരാജന്റെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദേശം. (EP Jayarajan Autobiography)
ഇ.പി ജയരാജന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിര്‍ദേശം നൽകിയിരിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.