കാസർഗോഡ് : വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ ഏഴാംമൈലിൽ ആണ് സംഭവം. മരിച്ചത് പോർക്കളം എം സി ബി എസ് ആശ്രമത്തിലെ അസിസ്റ്റൻറായ ഫാ. ആൻ്റണി ഉള്ളാട്ടിൽ (44) ആണ്. (Priest found dead in Kasaragod)
ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത് പള്ളി വക കെട്ടിടത്തിൻ്റെ മുറിയിൽ നിന്നാണ്. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു. വാടകയ്‌ക്കെടുത്ത വീട്ടിലുണ്ട് എന്ന കത്ത് കണ്ടു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.