

മലപ്പുറം: ചെല്ലൂർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര സ്വദേശി സുമേഷിനെ (50) ബുധനാഴ്ച രാവിലെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുമേഷും കുടുംബവും ക്ഷേത്രത്തിന് സമീപമാണ് താമസിച്ചിരുന്നത്.(Priest found dead in a temple pond in Malappuram)
വീട്ടിൽ വെള്ളം ഇല്ലാത്തതിനെത്തുടർന്ന് കുളിക്കാൻ കുളത്തിലേക്കിറങ്ങിയതായിരുന്നു സുമേഷ്. എന്നാൽ ഏറെ നേരമായിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ക്ഷേത്രത്തിന് സമീപം സുമേഷിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. കുളക്കരയിൽ സോപ്പും തോർത്തും ഇരിക്കുന്നത് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.