പാലക്കാട്: വീട്ടിൽ പൂജ നടത്തിയ ശേഷം ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ചു പൂജാരിയ്ക്ക് മർദ്ദനം.പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ബാധയാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂജ നടത്തി. സുരേഷ് പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയിരുന്നു.
എന്നാല്‍, പൂജയ്ക്ക് ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നങ്ങള്‍ മാറിയില്ല. തുടര്‍ന്നാണ് പൂജ ഫലം കണ്ടില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും ചേർന്ന് പൂജാരിയെ മർദ്ദിച്ചത്.