17-കാരിക്ക് നേരേ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍ | priest arrested for sexual assault 17 year old girl pocso case in perambra kozhikode

17-കാരിക്ക് നേരേ ലൈംഗികാതിക്രമം; പൂജാരി പിടിയില്‍ | priest arrested for sexual assault 17 year old girl pocso case in perambra kozhikode
Published on

കോഴിക്കോട്: പേരാമ്പ്രയിൽ ക്ഷേത്രത്തിലെത്തിയ 17-കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം(priest arrested for sexual assault 17 year old girl pocso case in perambra kozhikode). വിദ്യാര്‍ഥിനി നൽകിയ പരാതിയെ തുടർന്ന് ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദിനെയാണ് (50) പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ്, എസ്.ഐ. പി. ഷമീര്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റുചെയ്തത്.

പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. 20-ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. തുടർന്ന് പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com