Kerala
Sabarimala : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : സ്‌പെഷ്യൽ വാഹനം ഏതാണെന്ന കാര്യത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ
രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത് ഈ മാസം 22 നാണ്
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കുന്ന സംഭവത്തിൽ വ്യക്തത തേടി കേരള സർക്കാർ. സ്‌പെഷ്യൽ വാഹനം ഏതാണ് എന്ന കാര്യത്തിലാണ് വ്യക്തത തേടിയത്.(President's Sabarimala visit)
രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത് ഈ മാസം 22 നാണ്. രാഷ്ട്രപതി ഭവൻ തയ്യാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ ഇവർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
നിലവിൽ സന്ദർശനത്തെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽ നടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് എത്തുന്നത്. ഇപ്പോൾ ശബരിമലയിൽ ആരോഗ്യവകുപ്പിന്‍റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിന്‍റെ ഒരു ആംബുലൻസുമാണ് ഉള്ളത്.