തിരുവനന്തപുരം : രാഷ്ട്രപതിയുടെ ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചത് കേരളത്തിൽ നിന്നുള്ള എസ് പി അജിത് വിജയനാണ്. (President's Police Medals announced)
ഇത്തവണ 1090 പേർക്കാണ് മെഡൽ പ്രഖ്യാപിച്ചത്. ഇക്കൂട്ടത്തിൽ 233 പേർക്ക് ധീരതയ്ക്കും, 99 പേർക്ക് വിശിഷ്ട സേവനത്തിനുമാണ് മെഡലുകൾ.
സുസ്ത്യർഹമായ സേവനത്തിനുള്ള മെഡലുകളാണ് 58 പേർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും 10 പേർക്ക് സുസ്ത്യർഹമായ സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു.