തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുർമു നാലു ദിവസത്തെ സന്ദർശനത്തിനായി 21ന് കേരളത്തിൽ എത്തും. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയാണ് അവർ തിരുവനന്തപുരത്ത് എത്തുന്നത്. (President to visit Kerala)
ശബരിമല, ശിവഗിരി എന്നിവിടങ്ങൾ സന്ദർശിക്കും. മുൻ രാഷ്ട്രപതി കെ. ആർ നാരായണന്റെ പ്രതിമയും അനാച്ഛാദനം ചെയ്യും.
പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും നിശ്ചയിച്ച പരിപാടികളിൽ ഉൾപ്പെടുന്നു. വാഹനവ്യൂഹം ഒഴിവാക്കിയാകും മലകയറ്റം.