ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അടുത്തമാസം ശബരിമലയിലെത്തും

മേയില്‍ ഇടവമാസ പൂജയ്ക്ക്‌ ദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
sabarimala visit
Published on

തിരുവനന്തപുരം: അയ്യപ്പദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലെത്തുന്നു. മേയില്‍ ഇടവമാസ പൂജകൾക്കാണ് രാഷ്‌ട്രപതി എത്തുന്നത്.ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടു.

മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു.

പമ്പയില്‍ നിന്ന് സന്നിധാനംവരെ രാഷ്‌ട്രപതി നടന്നുകയറും.നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍ നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com