തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനം ഇന്ന് തുടരും. രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് അവർ ഉച്ചയ്ക്ക് ശിവഗിരിയിൽ മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.(President Draupadi Murmu's visit to Kerala continues)
ഉച്ചയ്ക്ക് ശേഷം കോട്ടയത്തേക്ക് തിരിക്കും. വൈകീട്ട് 4 മണിക്ക് ഹെലികോപ്റ്റർ മാർഗം പാലായിൽ എത്തും. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
ഹെലികോപ്റ്ററിൽ കോട്ടയം പോലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. ഇന്ന് രാത്രി കുമരകത്താണ് രാഷ്ട്രപതി തങ്ങുക. നാളെ രാവിലെ കുമരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പോലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം രാഷ്ട്രപതി കൊച്ചിയിലേക്ക് പോകും. കൊച്ചിയിലാണ് നാളത്തെ പ്രധാന പരിപാടികൾ. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ല കനത്ത സുരക്ഷയിലാണ്.