
പാലക്കാട്: അട്ടപ്പാടിയിൽ പുലിയുടെ സാന്നിധ്യമുള്ളതായി സംശയം(leopard). അട്ടപ്പാടി ധോണിഗുണ്ട് മരപ്പാലത്ത് ആടിനെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംശയം ഉടലെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
മരപ്പാലം സ്വദേശി ഉഷയുടെ ആടിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആടിന്റെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ പുലി ആക്രമിച്ചത്തിന്റേതാണ് സംശയം തോന്നിയിരുന്നു.
സംഭവത്തെ തുടർന്ന് കൂട് സ്ഥാപിക്കുമെന്നും പ്രദേശത്ത് നിരീക്ഷണണം ശക്തമാക്കുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.