
എറണാകുളം: രാസമാലിന്യങ്ങളുടെ ഒഴുക്ക് കാരണം പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി റിപ്പോർട്ട്( chemical contaminants). എടയാറിലെ ഫാക്ടറികളില്‍ നിന്ന് രാസമാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുകുന്നുണ്ട്.
ചേരാനല്ലൂര്‍ ബ്ലായിക്കടവിലാണ് സംഭവം. ഇവിടെ കഴിഞ്ഞ വര്‍ഷവും സമാന സംഭവം നടന്നിരുന്നു. പെരിയാറിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. നദിയിലെ ജലം കഴിഞ്ഞ ദിവസം പതഞ്ഞുപൊങ്ങിയിരുന്നു. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ വേണ്ട നടപടി എടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.