കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ടെത്തി. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് പുലിയോട് സാമ്യമുള്ള ജീവി എത്തിയത്. (Presence of an unknown creature in Kozhikode, CCTV visuals are out )
സുമയുടെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ ഈ ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയാണ് ദൃശ്യങ്ങളിലുള്ളത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് എത്തിയത് കാട്ടുപൂച്ച ആണോ എന്ന സാധ്യതയും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജനവാസ മേഖലയായതിനാൽ ഭീതിയിലാണ് നാട്ടുകാർ.