പമ്പ: ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തി. മുഖ്യമന്ത്രി രാത്രി എട്ടോടെ പമ്പയിലെത്തിയത്. ഇന്ന് രാത്രി പമ്പയിലായിരിക്കും മുഖ്യമന്ത്രി തങ്ങുക.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തുന്നത്.
സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ.
ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. പാസുള്ളവർക്കുമാത്രമാണ് സംഗമത്തിലേക്ക് പ്രവേശനം. 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും. 11.30 മുതൽ മൂന്നുവേദികളിലായി ചർച്ചകൾ നടക്കും.