തൃശൂർ : ഗർഭിണിയായ യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുടയിലാണ് സംഭവം. ഫസീല എന്ന 23കാരിയാണ് മരിച്ചത്. ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (Pregnant woman found dead in Thrissur )
ഭർത്താവ് നൗഫൽ (29) പോലീസ് കസ്റ്റഡിയിൽ ആണ്. ഭർതൃപീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം.
ഒന്നര വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ഭർത്താവ് ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന് ഇവർ മാതാവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.