
മലമ്പുഴ: പിരിവുശാല നരിക്കോട് സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി. ആലംമ്പള്ളം സ്വദേശി ബാബുവിന്റെ പശുവാണ് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണത്.
പാലക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ പശുവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . തുടർന്ന് മണ്ണുമാന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ 2 മണിക്കൂർ നീണ്ട നടത്തിയ രക്ഷാപ്രവർത്തനത്തിൽ പശുവിനെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചത്.