
കൗണ്‍സിലിംഗുകള്‍ നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി പറഞ്ഞു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മിഷന്‍ സിറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ നിയമങ്ങളെക്കുറിച്ച് ഒട്ടേറെ സെമിനാറുകളും ബോധവത്ക്കരണങ്ങളും കാമ്പസുകള്‍ കേന്ദ്രീകരിച്ച് കമ്മിഷന്‍ നടത്തുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
ആകെ ലഭിച്ച 66 പരാതികളില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. 12 എണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ടും രണ്ടെണ്ണത്തില്‍ ജാഗ്രതാ സമിതി റിപ്പോര്‍ട്ടും തേടി. 29 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
അദാലത്തില്‍ വനിത കമ്മീഷന്‍ പാനല്‍ അംഗങ്ങളായ അഡ്വ. ജീന എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗണ്‍സിലര്‍ ആതിര ഗോപി, പൊലീസ് ഉദ്യോഗസ്ഥര്‍, വനിത കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.