
കൊച്ചി: ആപ്പിളിന്‍റെ പുതിയ ഐഫോൺ 17 നിരയിലെ ഫോണുകളായ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, അൾട്രാ-തിൻ ഐഫോൺ എയർ എന്നിവ എല്ലാ ക്രോമ സ്റ്റോറുകളിലും ലഭ്യമാകും. രാജ്യത്തെ 206 നഗരങ്ങളിലായുള്ള 574 ക്രോമ സ്റ്റോറുകളിലും ഓണ്‍ലൈനായി www.croma.com എന്ന വെബ്‌സൈറ്റിലും ഐഫോൺ 17 സീരീസ് ഫോണുകള്‍ പ്രീ-ബുക്കിംഗ് ചെയ്യാവുന്നതാണ്. ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് എസ്ഇ 3, എയർപോഡ്‌സ് പ്രോ 3 എന്നിവയുടെ പ്രീ-ബുക്കിംഗും ക്രോമയിൽ ലഭ്യമാണ്.
ഐഫോൺ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12 ന് വൈകുന്നേരം 5:30 ന് ആരംഭിക്കും. ഐഫോണുകള്‍ സെപ്റ്റംബർ 19 രാവിലെ 8:00 മുതൽ ലഭ്യമാകും. വാച്ചുകളുടെയും എയർപോഡുകളുടെയും പ്രീ-ഓർഡറുകൾ ആരംഭിച്ചു. സെപ്റ്റംബർ 19 രാവിലെ 8:00 മുതൽ ഉത്പന്നങ്ങള്‍ ലഭ്യമാകും.
വലിയ ഡിസ്‌പ്ലേകൾ, എ19-സീരീസ് ചിപ്പുകൾ, അപ്‌ഗ്രേഡുചെയ്‌ത സെന്‍റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, ഏറ്റവും പുതിയ ഡിസൈൻ, പ്രവർത്തന മികവ്, ക്യാമറയിലെ പുതുമകള്‍ തുടങ്ങിയ മികച്ച ഫീച്ചറുകളുമായാണ് പുതിയ ഐഫോൺ 17 നിരയിലെ ഫോണുകളെത്തുന്നത്. ഐഫോൺ 17 ന് 82,900 രൂപ, ഐഫോൺ എയറിന് 1,19,900 രൂപ, ഐഫോൺ 17 പ്രോയ്ക്ക് 1,34,900 രൂപ, ഐഫോൺ 17 പ്രോ മാക്‌സിന് 1,49,900 രൂപ എന്നിങ്ങനെയാണ് വിവിധ മോഡലുകളുടെ വില ആരംഭിക്കുന്നത്.
ഐഫോണ്‍ 17ന്‍റെ സ്റ്റോറേജ് കപ്പാസിറ്റി ആരംഭിക്കുന്നത് 256 ജിബിയിലാണ്. ആപ്പിള്‍ ഒരു നോണ്‍-പ്രോ മോഡലിൽ ഇതാദ്യമായാണ് 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയും പ്രോ മോഷൻ സങ്കേതികതയും അവതരിപ്പിക്കുന്നത്. 10 മിനിറ്റ് ഫാസ്റ്റ് ചാർജിലൂടെ 8 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാകും. പുതിയ സെന്‍റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ, 48 എംപി ഫ്യൂഷൻ ക്യാമറകൾ എന്നിവയാണ് ഐഫോൺ 17 ന്‍റെ ക്യാമറ വിഭാഗത്തിലെ പുതുമകള്‍. അതേസമയം പ്രോ സീരീസിലെ ഫോണുകള്‍ക്ക് പുതുക്കിയ ഹൊറിസോണ്ടൽ ക്യാമറ ലേഔട്ട്, എ19 പ്രോ ചിപ്പ്, ഡിസ്പ്ലേയിലും തെർമൽ വിഭാഗത്തിലും ഉള്ള മെച്ചപ്പെടുത്തലുകൾ, മറ്റ് പ്രോ-ഗ്രേഡ് അപ്‌ഗ്രേഡുകൾ തുടങ്ങിയ മികവുകളാണുള്ളത്.