
മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലിന് പ്രയുക്തി 2025 തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ പ്രമുഖ തൊഴില്‍ദായകരെയും നിരവധി ഉദ്യോഗാര്‍ഥികളെയും പങ്കെടിപ്പിച്ച് നടത്തുന്ന തൊഴില്‍ മേള ആറ്റിങ്ങല്‍ ഗവ. കോളേജിലാണ് സംഘടിപ്പിക്കുന്നത്.
മേളയില്‍ 20ല്‍ പരം തൊഴില്‍ദായകര്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് എന്നീ യോഗ്യതയുള്ളവര്‍ക്കായി 1000ല്‍ പരം ഒഴിവുകള്‍ ഉണ്ട്. തൊഴില്‍ ദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സെപ്റ്റംബര്‍ 26 മുതല്‍ https://www.ncs.gov.in എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ എന്‍സിഎസ് ഐഡി സൂക്ഷിക്കേണ്ടതാണ്. ഗൂഗിള്‍ ഫോം ലിങ്ക്: https://forms.gle/95rquMwp6XHH9YeC8
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2992609, 89219 41498.