
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്തു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് നടി ഹാജറായിട്ടുള്ളത്. നടനും അഭിഭാഷകനുമായ സാബു മോനൊപ്പമാണ് പ്രയാഗ മാർട്ടിൻ എത്തിയത്. നിയമോപദേശം നല്‍കാനാണ് താന്‍ ഒപ്പം വന്നതെന്നും മൊഴിയെടുപ്പിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കൂവെന്നും സാബു മോന്‍ അറിയിച്ചു.
ഇതേകേസുമായി ബന്ധപെട്ട് നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തിരുന്നു. എറണാകുളം മരട് സ്റ്റേഷനിലാണ് ശ്രീനാഥ് ചോദ്യം ചെയ്യലിന് എത്തിയത്. എ.സി.പി പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചു മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്.