കണ്ണൂർ മുട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി

കണ്ണൂർ മുട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി

Published on

കുവൈത്ത് സിറ്റി: കണ്ണൂർ മുട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് കുവൈത്തിൽ നിര്യാതനായത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീർഘകാലമായി കുവൈത്തിലുള്ള മുഹമ്മദ് ഹാരിസ് വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലിചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Times Kerala
timeskerala.com