

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും, കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണെന്ന് പറഞ്ഞ് ബി ജെ പി നേതാവും, മുൻ കേന്ദ്ര മന്ത്രിയും, കേരളത്തിന്‍റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ രംഗത്തെത്തി.(Prakash Javadekar on Munambam issue )
1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ വഖഫ് ബോർഡിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകിയിട്ടുള്ളതാണെന്നും, സംസ്ഥാന സർക്കാരുകൾക്ക് ഇവിടെ യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽ ഡി എഫും യു ഡി എഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ എൻ ഡി എ സർക്കാരിൻ്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങനെ ചെയ്യാത്ത പക്ഷം അവർ മുനമ്പത്തെയും കേരളത്തിലെയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് അർത്ഥമെന്നും പ്രകാശ് ജാവദേക്കർ പ്രസ്താവനയിലൂടെ അറിയിച്ചു.