തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവായ പി പി തങ്കച്ചൻ അന്തരിച്ചു. അദ്ദേഹം മുൻ യു ഡി എഫ് കൺവീനർ ആയിരുന്നു. 86 വയസായിരുന്നു. (PP Thankachan passes away)
വാർധക്യസഹജമായ അസുഖങ്ങൾ മൂലം ആലുവയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അന്ത്യം സംഭവിച്ചത്.
കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.