കണ്ണൂർ : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരണപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തെ വിമർശിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ രംഗത്തെത്തി. (PP Divya supports Veena George)
അധികാരത്തിൽ ഇരിക്കുന്നത് പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടുമെന്നാണ് അവർ പറഞ്ഞത്. കൂടെയുള്ള ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഒപ്പം നിൽക്കുക എന്നതാണ് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയെന്നും അവർ കൂട്ടിച്ചേർത്തു.