കണ്ണൂർ : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ.
'കർമ്മ' എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000' എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം, വിവാദ വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നു കാട്ടി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.