

തിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി. നേരത്തെ സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു ദിവ്യ.(PP Divya is out of AIDWA state committee )
സി.എസ്. സുജാത സംസ്ഥാന സെക്രട്ടറിയാണ്. കെ.എസ്. സലീഖ സംസ്ഥാന പ്രസിഡന്റ്, ഇ. പത്മാവതി സംസ്ഥാന ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
116 അംഗ സംസ്ഥാന കമ്മിറ്റിയെയും 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ജനുവരി 25, 27, 28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. കേരളത്തിൽ നിന്ന് 700 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.