
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിൽ ഒരാൾക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്. ശ്യാംകുമാറിനെയാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തത്.
ഇതോടെ സംഭവത്തിൽ നടപടി നേരിട്ടവരുടെ എണ്ണം മൂന്നായി. നേരത്തെ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ വിഭാഗം ഓവർസിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.