Power bank : മലപ്പുറത്ത് പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തിയമർന്നു

അപകട സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്
Power bank explodes while charging mobile phone in Malappuram
Published on

മലപ്പുറം : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന അവസരത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തിനശിച്ചു. തിരൂരിലെ സിദ്ദീഖ് എന്നയാളുടെ വീടാണ് കത്തിയമർന്നത്. (Power bank explodes while charging mobile phone in Malappuram)

അപകട സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സമീപത്തെ കിണറുകളിൽ നിന്ന് വേളം പമ്പ് ചെയ്ത് തീ കെടുത്തിയത്.

അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. അപകടത്തിൽ നശിച്ചത് ഓല മേഞ്ഞ വീടാണ്. കുട്ടികളുടെ പുസ്തകങ്ങളടക്കം എല്ലാം കത്തിനശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com