തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സ്വർണ്ണപ്പാളി ഏറ്റുവാങ്ങിയയാളുടെ പേരിൽ മാറ്റം. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴിയിൽ പറഞ്ഞ 'നാഗേഷ്' അല്ല, പകരം ഹൈദരാബാദിൽ പാളി വാങ്ങിയത് നരേഷ് ആണെന്ന് എസ്.ഐ.ടി.യുടെ (പ്രത്യേക അന്വേഷണ സംഘം) അന്വേഷണത്തിൽ കണ്ടെത്തി.(Potty gave a false statement in the Sabarimala gold robbery case)
ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിൽ പോറ്റി നൽകിയ മൊഴിയിൽ തങ്കപ്പാളി ഏറ്റുവാങ്ങിയത് നൻ്റെ സുഹൃത്ത് നാഗേഷ് ആണെന്നായിരുന്നു. 2019-ലാണ് തങ്കപ്പാളികൾ കൈമാറിയത്. ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ട് പ്രകാരം, പാളികൾ ഏറ്റെടുത്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്.
അനന്ത സുബ്രഹ്മണ്യം ഈ പാളികൾ ആദ്യം ബെംഗളൂരുവിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാബിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൈദരാബാദിൽ വെച്ച് നരേഷ് എന്ന് പേരുള്ള ഒരാളുടെ പക്കലാണ് ഈ സ്വർണ്ണപ്പാളികൾ കൈമാറിയത്. നരേഷ് 39 ദിവസം പാളികൾ കൈവശം വെച്ചു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികളുമായി എത്തിയത്.
പോറ്റി നൽകിയ തെറ്റായ മൊഴിയും യഥാർത്ഥത്തിൽ പാളികൾ കൈപ്പറ്റിയ ആളുടെ പേരിലെ മാറ്റവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.