പാലക്കാട് : തന്നെ കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര നിന്നിരുന്നത്. പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. (Pothundy Sajitha murder case)
നടപടി പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. കൊലയ്ക്ക് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞു.
എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ വിധി കേട്ടുനിന്നത്. പുറത്തിറക്കിയപ്പോഴും ഇയാൾ പ്രതികരിച്ചില്ല. കുറ്റബോധമുണ്ടോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും ഇയാൾ പ്രതികരിച്ചില്ല.