പാലക്കാട് : നെന്മാറ ഇരട്ടക്കൊലയിലെ പ്രതിയായ ചെന്താമര പ്രതിയായ പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. നിർണായക വിധി പറയുന്നത് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയാണ്. (Pothundy Sajitha murder case)
ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.
2019 ഓഗസ്റ്റ് 31നാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി എന്ന് പറഞ്ഞായിരുന്നു ഇവരെ ഇയാൾ വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ ഇവരുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി.