നെല്ലിയാമ്പതിയിൽ പുലി ചത്തത് കെണിയിൽ കുരുങ്ങിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

നെല്ലിയാമ്പതിയിൽ പുലി ചത്തത് കെണിയിൽ കുരുങ്ങിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Published on

നെന്മാറ: കെണിയിൽപെട്ട് മുറിവു പറ്റിയതിനെ തുടർന്നാണ് നെല്ലിയാമ്പതി തേയിലത്തോട്ടത്തിൽ പുലി ചത്തതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ലില്ലി ഡിവിഷനിലെ തോട്ടത്തിൽ മരുന്ന് തളിക്കാൻ പോയ തൊഴിലാളികളാണ് ഭാഗികമായി അഴുകിയ നിലയിൽ പുലിയുടെ ജഡം കണ്ടത്.

വനംവകുപ്പ് ഡോക്ടർ ഡേവിഡ് അബ്രഹാം, പോത്തുണ്ടി വെറ്ററിനറി സർജൻ ഗീതാഞ്ജലി, എൻ.ടി.സി.എ പ്രതിനിധി എൻ. ശശിധരൻ, എൻ.ജി.ഒ പ്രതിനിധി അഡ്വ. ലിജു പനങ്ങാട്, ഗവ. വിക്ടോറിയ കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫ. അബ്ദുൽ റഷീദ്, നെന്മാറ ഡി.എഫ്.ഒ ബി. പ്രവീൺ, നെല്ലിയാമ്പതി വനം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. ഷരീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയേന്ദ്രൻ, ബി.എഫ്.ഒമാരായ കെ. പ്രമോദ്, അഭിലാഷ് തുടങ്ങിയവർ അന്വേഷണത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകി.

കെണിയിൽപെട്ട പുലിയുടെ ആന്തരികാവയവങ്ങൾ കുരുക്ക് മുറുകി തകരാറിലായതായി കണ്ടെത്തി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com