'റബ്ബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ വേണ്ട': തൊടുപുഴ നഗരസഭയിൽ പോസ്റ്റർ പ്രതിഷേധം | Poster

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
'റബ്ബർ സ്റ്റാമ്പ് ചെയർപേഴ്‌സൺ വേണ്ട': തൊടുപുഴ നഗരസഭയിൽ പോസ്റ്റർ പ്രതിഷേധം | Poster
Updated on

ഇടുക്കി: നഗരസഭാ അധ്യക്ഷ സ്ഥാനം പങ്കുവെക്കുന്നതിനെച്ചൊല്ലി തൊടുപുഴ കോൺഗ്രസിൽ പൊട്ടിത്തെറി. ലിറ്റി ജോസഫിനെ അധ്യക്ഷയാക്കാനുള്ള നീക്കത്തിനെതിരെ 'കോൺഗ്രസ് പ്രവർത്തകർ' എന്ന പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Poster protest over chairpersonship in Thodupuzha Municipality)

തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെ അധ്യക്ഷയായി ഉയർത്തിക്കാട്ടിയാണ് വോട്ട് തേടിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ ഫലം വന്നതോടെ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കാൻ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവർ ചരടുവലി നടത്തുന്നു എന്നാണ് പോസ്റ്ററിലെ ആരോപണം.

'റബ്ബർ സ്റ്റാമ്പ് ചെയർപേഴ്‌സണെ തൊടുപുഴയ്ക്ക് വേണ്ടേ വേണ്ട' എന്നാണ് പോസ്റ്ററുകളിലെ പ്രധാന വാചകം. അതേസമയം, ലിറ്റി ജോസഫിനെ പിന്തുണച്ച് കോൺഗ്രസിലെ 10 കൗൺസിലർമാരിൽ 9 പേരും ഡിസിസിക്ക് കത്ത് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com