കൊല്ലത്ത് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റർ, ഒപ്പം മോദിയുടെ ചിത്രവും: വിവാദം | Bindu Krishna
കൊല്ലം: കൊല്ലത്ത് ഡി.സി.സി. ഓഫീസിന് മുന്നിൽ ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദത്തിന് തിരികൊളുത്തി. 'ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോ?' എന്ന ചോദ്യമുയർത്തുന്ന തരത്തിലുള്ളതാണ് പോസ്റ്ററുകൾ.(Poster against Bindu Krishna in Kollam with the image of Modi )
താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾ ഉപയോഗിച്ചാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊല്ലൂർവിള സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ പരാമർശിച്ചുള്ളതാണ് പോസ്റ്ററുകളിലെ പ്രധാന വിമർശനം.
പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. കോൺഗ്രസുകാർ ഇത്തരം പ്രവർത്തനം ചെയ്യില്ലെന്നും അവർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം താൻ ഒറ്റയ്ക്ക് നടത്തുന്നതല്ലെന്നും, ഇത് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശ്രമമാണെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
