പത്തനംതിട്ട : പോസ്റ്റ് ഓഫീസിൽ വന്ന പാർസൽ സീൽ ചെയ്യുന്നതിനിടെ കവറിൽ നിന്ന് പുകയും ശബ്ദവും ഉയർന്നു. ഇത് കണ്ടു പരിഭ്രാന്തിയോടെ ജീവനക്കാർ പാർസൽ പുറത്തേക്ക് വലിച്ചെറിഞ്ഞു. (Post Office parcel smoke incident caused panic)
തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിൽ ഇതിനകത്ത് എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ഉള്ളതെന്ന് കണ്ടെത്തി. പാർസൽ വന്നത് ഇളമണ്ണൂർ സ്വദേശിക്കാണ്.
നാലു ചെറിയ ബോക്സുകളിലായി 40 പെല്ലറ്റുകൾ ആണ് ഉണ്ടായിരുന്നത്. കാർഗിലിൽ ജവാൻ ആയ വ്യക്തിക്കാണ് പാർസൽ വന്നത്.