ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് പോസ്റ്റ് ; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ |Police custody

ഗവ.എൽ.പി.സ്‌കൂളിലെ അധ്യാപകൻ പ്രകാശിനെതിരെയാണ് കേസ്.
police case
Published on

പാലക്കാട്: ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. തൃത്താല ആനക്കര മേലഴിയം ഗവ.എൽ.പി.സ്‌കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്.

സെപ്റ്റംബർ 22 നാണ് ഗുരുവിനെ അസഭ്യം പറഞ്ഞുള്ള കുറിപ്പും ചിത്രവും അധ്യാപകൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടനെ കടക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിന്റെ പരാതിയിലാണ് കേസെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com